ശ്രീ മഹാലക്ഷ്മി ക്ഷേത്രം, ചൊവ്വൂര്
കേരളത്തില് എന്നല്ല, ഭാരതത്തില് പോലും അത്യപൂര്വമാണ് ശ്രീ മഹാലക്ഷ്മി ദേവി മുഖ്യ പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങള്.
ഐശ്വര്യം അഥവാ ശ്രീലക്ഷ്മി എവിടെയും സ്ഥിരമായി നില്ക്കില്ല എന്നാണ് വിശ്വാസം. ഭഗവാന് ശ്രീ മഹാവിഷ്ണുവിന്നു പോലും ലക്ഷ്മീ വിരഹം ഉണ്ടായതായി പുരാണങ്ങളില് ദര്ശിക്കാം.
എന്നാലിവിടെ, തൃശ്ശൂര് ജില്ലയിലെ ചൊവ്വൂരില്, (തൃശ്ശൂരില് നിന്നും 8 കിലോമീറ്റര് തെക്കോട്ട് മാറി - ഇരിഞ്ഞാലക്കുടയിലേക്കുള്ള റൂട്ടിൽ) ശ്രീ മഹാലക്ഷ്മി ദേവി ഉയര്ന്ന ഇരു കരങ്ങളില് താമര മലരുകളും മറ്റു കൈകളാല് വരദാഭയമുദ്രയും കൊണ്ട് ചെന്തമാരയില് നില്ക്കുന്ന ഭാവത്തില്, ഭക്ത ജനങ്ങളുടെ ഇഷ്ട വരദായിനിയായി വിരാജിക്കുന്നു.
ഉപദേവതകളായി വിഘ്നവിനാശകനായ ശ്രീ ഗണപതി ഭാഗവാന്റെയും, കലികന്മഷഹരനായ ശ്രീ അയ്യപ്പസ്വാമിയുടെയും, സന്താനപരമ്പരകളുടെ സംരക്ഷണത്തിനായി നാഗദേവതമാരുടെയും, ഭക്തരുടെ കുടുംബൈക്യത്തിനും അഭിവൃദ്ധിയ്ക്കും നാട്ടിലെ പശു - പക്ഷീ സംരക്ഷണത്തിനു ദമ്പതീബ്രഹ്മ രക്ഷസ്സുകളുടെയും പ്രതിഷ്ഠകളുമുണ്ട്.
ചരിത്രം
പെരുവനം ഗ്രാമത്തിലെ ചൊവ്വൂർ ദേശത്ത് കരിപ്പേരി മനയ്ക്കലെ പുല്ലാനിക്കാട്ടില് ഗ്രാമവാസികള് അനുഭവിച്ചറിഞ്ഞ ദേവീ ചൈതന്യം സ്വയംഭൂവായ ശ്രീ മഹാലക്ഷ്മിയുടെതായിരുന്നു. വെള്ളത്തിട്ട് കിഴക്കേടത്ത് മനയ്ക്കലെ മഹര്ഷി ശ്രീ വിരൂപാക്ഷന് നമ്പൂതിരിയുടെ മുഖ്യ കാര്മികത്വത്തില് ശ്രീ വിദ്യാ തന്ത്ര വിധിപ്രകാരം 1975 കാലഘട്ടത്തിൽ പ്രതിഷ്ഠ നടത്തുകയും പിന്നീട് 1996 മെയ് 19 ന് (1171 -ആം ആണ്ട് ഇടവം 5) വെള്ളത്തിട്ട് കിഴക്കേടത്ത് മനയ്ക്കലെ ബ്രഹ്മശ്രീ ദിവാകരന് നമ്പൂതിരിയുടെ മുഖ്യ കാര്മികത്വത്തില് പുന: പ്രതിഷ്ഠയും അതിനു ശേഷം ഇപ്പോൾ 2019 ജൂലൈ 8 (1194 മിഥുനം 23) ന് പുതിയ ശ്രീകോവിലിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്തു.
ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികളുടെ വിശേഷ തന്ത്ര വിധിയായ ശ്രീ വിദ്യാതന്ത്രപ്രകാരം ഉപാസന പിൻപറ്റുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് നമ്മുടെ ക്ഷേത്രം.
എല്ലാ മലയാള മാസവും ഒന്നാം തിയതി തന്ത്രി പൂജയും മുപ്പെട്ടു വെള്ളിയാഴ്ച അഖണ്ഡ നാമജപവും നടന്നു വരുന്നു. കര്ക്കിടകത്തില് മുഴുവന് ദിവസവും ഗണപതി ഹവനവും രാമായണ പാരായണവും, ചിങ്ങ മാസത്തില് വിനായക ചതുര്ഥി ദിനത്തില് ഗണപതിക്ക് അപ്പം മൂടലും, മണ്ഡലകാലത്ത് ദേശവിളക്ക് മഹോത്സവവും നടത്തപ്പെടുന്നു.
ശ്രീലക്ഷ്മീ-കുബേര പൂജ
അഷ്ടൈശ്വര്യവും അഭിവൃദ്ധിയും പ്രാപ്തമാകാന് ശ്രീ മഹാലക്ഷ്മീ ക്ഷേത്ര സങ്കേതത്തില് വച്ച് നടത്തുന്ന ശ്രീ ലക്ഷ്മീ-കുബേരപൂജ അത്യുത്തമമാണ്.
മുന്കൂട്ടി അറിയിച്ചാല്, ഭക്തജനങ്ങളുടെ ആവശ്യാനുസരണം പൂജ നടത്താന് സാധിക്കുന്നതാണ്.
Sree Mahalakshmi Temple, Chovvur.
Sree Maha Lakshmi Temples, where Sree Mahalakshmi Devi as a main prathishta, are very very rare in our Country. Because, it is believed that prosperity / 'Aishwaryam' i.e 'Lakshmi Devi ' will not stay anywhere for a long time.
But in Kerala, we are blessed to have a Swayambhu: Sree Maha Lakshmi Temple at Chevoor, Thrissur. Here, Sree Maha Lakshmi Devi is in a standing Posture on a Lotus, with two lotus in upper hands and Anugraha and Abhaya hasta:, by lower hands.
Here, Mahalakshmi Amma blessings us along with Sree Ganapati, Sree Ayyappa, Nagadevatas and Brahma Rakshass as updevatas.
This kind of temple/prathishta is very very rare to see in our country.
History
Prathishta has been done by Maharshi Sree Viroopakshan Namboothiri (Vellathittu Kizhakedathu mana) in 1975. With the hard work and support of the natives and devotees of Amma, we've built a temple that the entire community can be proud of. All devotees are hereby cordially invited to see the divine atmosphere and feel the Adhyatmik mental relief. Come and see for yourself! (Detailed history will be published very soon!)
Address: Sree Mahalakshmi Temple PO - Chovvur Thrissur (Dt) Kerala - 680027
☎️ 0487-2343966 📱President - 09961470578 📱Secretary - 09846699107
SREE MAHALAKSHMI TEMPLE
Chovvur, Thrissur, Kerala 680027
Copyright © 2024 SREE MAHALAKSHMI TEMPLE - All Rights Reserved.
2024 ഒക്ടോബർ 31 (വ്യാഴാഴ്ച)
ലക്ഷ്മി ദേവിയും ദീപാവലിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ ശുഭദിനത്തിൽ, ഐശ്വര്യദാതാവും മഹാവിഷ്ണുവിന്റെ നല്ലപാതിയുമായലക്ഷ്മീദേവി തൻ്റെ ഭക്തർക്ക് അവരുടെ ജീവിതത്തിൽ ഉന്നതിയും സമൃദ്ധിയും നൽകി അനുഗ്രഹിക്കുന്നു.
ദീപാവലി ലക്ഷ്മി പൂജയുടെയും, ലക്ഷ്മികുബേരപൂജയുടെയും അവസരത്തെ അടയാളപ്പെടുത്തുന്നു, അത് മാതാ ലക്ഷ്മിക്ക് സമർപ്പിച്ചിരിക്കുന്ന ഏറ്റവും അനുകൂലമായ ദിവസങ്ങളിലൊന്നാണ്.
കേരളത്തിലെ ഏക മഹാലക്ഷ്മി ക്ഷേത്രമായ ചൊവ്വൂർ ക്ഷേത്രത്തിൽ ദീപാവലി ദിനത്തിൽ വഴിപാടുകൾ നടത്തി ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് പാത്രിഭൂതരാകുക.
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.